FLASH NEWS

ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ : തട്ടിപ്പ് മുക്കുപണ്ടം പണയം വച്ച്

WEB TEAM
May 10,2024 09:50 AM IST

കോഴിക്കോട് :  മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി.കൊയിലാണ്ടി സരയു ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയംവച്ച് 1,30,000 രൂപ തട്ടിയെടുത്ത കേസിലാണ്, കോഴിക്കോട് കൂത്താളി ആയിഷ മനസിൽ അബ്ദുല്ല മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരെ അറസ്റ്റ് ചെയ്തത്.

സമാനമായ രീതിയിൽ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് നഗരത്തിലെ 5 സ്ഥാപനങ്ങളിലും ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന ഇവർക്കു പിന്നിൽ വലിയ റാക്കറ്റ് തന്നെ ഉണ്ടെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.